
Breaking News
ഫിഫ ലോക കപ്പിന് വളണ്ടിയര്‍ ഇന്റവ്യൂ കഴിഞ്ഞവര്‍ക്ക് റോള്‍ ഓഫര്‍ ലഭിച്ചു തുടങ്ങി
അമാനുല്ല വടക്കാങ്ങര
ദോഹ: 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ ലോക കപ്പിന് വളണ്ടിയര്‍ ഇന്റവ്യൂ കഴിഞ്ഞവര്‍ക്ക് റോള്‍ ഓഫര്‍ ലഭിച്ചു തുടങ്ങി . മലയാളികളടക്കം നിരവധി പേര്‍ക്ക് ഇതിനകം റോള്‍ ഓഫര്‍ ലഭിച്ചിട്ടുണ്ട്.
ഈ മാസം 31 വരെ വളണ്ടിയറാവാനുള്ള അപേക്ഷ സ്വീകരിക്കുമെന്നും ആഗസ്ത് 13 നകം വ്യക്തിഗത അഭിമുഖങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.