Breaking News
ഫിഫ 2022 ലോക കപ്പിന് ശേഷവും ഖത്തറിലെ നിര്‍മാണമേഖലയില്‍ വളര്‍ച്ച സാധ്യതയെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോക കപ്പിന് ശേഷവും ഖത്തറിലെ നിര്‍മാണമേഖലയില്‍ വളര്‍ച്ച സാധ്യതയെന്ന് റിപ്പോര്‍ട്ട് . 2011 മുതല്‍ ലോക കപ്പുമായി ബന്ധപ്പെട്ട നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടന്നതെങ്കില്‍ ദേശീയ വിഷന്‍ 2030 മായി ബന്ധപ്പെട്ടും രാജ്യത്തെ വിവിധ വികസന പദ്ധതികളുമായി ബന്ധപ്പെട്ടും നിര്‍മാണമേഖലയില്‍ വമ്പിച്ച വളര്‍ച്ചാസാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓക്സ്ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഖത്തറിലെ നിര്‍മാണ മേഖലയില്‍ വരും വര്‍ഷങ്ങളിലും വലിയ പുരോഗതിക്ക് സാധ്യതയുണ്ട്.
2022 ന്റെ ആദ്യ പാദത്തില്‍ 2444 ബില്‍ഡിംഗ് പെര്‍മിറ്റുകളാണ് നല്‍കിയത്. 2021 ല്‍ ഇതേ കാലയളവില്‍ 2159 ബില്‍ഡിംഗ് പെര്‍മിറ്റുകളാണ് നല്‍കിയിരുന്നത്. നിര്‍മാണ രംഗത്തെ വളര്‍ച്ചാപ്രവണതയാണ് ഇത് സൂചിപ്പിക്കുന്നത്.