കൈന്‍ഡ് കീഴരിയൂര്‍ ഖത്തര്‍ ചാപ്റ്റര്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: കൈന്‍ഡ് കീഴരിയൂര്‍ ഖത്തര്‍ ചാപ്റ്റര്‍ മലയാളം എഫ് എം 98.6 , നസീം മെഡിക്കല്‍ സെന്റര്‍, ഹമദ് മെഡിക്കല്‍ കൊര്‍പ്പറെഷന്‍ എന്നിവയുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് ഐ.സി.സി. പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു. ലോക കേരള സബ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടൊട്ടി ,ഐ.സി.സി. മുന്‍ പ്രസിഡന്റ് എ.പി. ് മണികണ്ടന്‍ , ഇന്ത്യന്‍ സ്‌പൊര്‍ട്‌സ് സെന്റര്‍ പ്രതിനിധി ഷഫീര്‍ , സാമൂഹിക പ്രവര്‍ത്തക നൂര്‍ജഹാന്‍ ഖത്തര്‍ റിഹാബിലിറ്റെഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കണ്‍സല്‍ട്ടന്റ് ഡോ. അലക്‌സ് , നസീം മെഡിക്കല്‍ സെന്റര്‍ പ്രതിനിധി അഷറഫ് എന്നിവര്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ചു ് സംസാരിച്ചു.
ഐ.സി.ബി.എഫ്. ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍ ഇന്‍ഷൂറന്‍സ് ഫോം വിതരണം ചെയ്ത് സംസാരിച്ചു .കൈന്‍ഡ് ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുള്ളകുട്ടി ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു.
മുജീബ് സി വി സ്വാഗതവും നിസാര്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു.