Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ 2022 ഫൈനല്‍ ഡ്രോ അസിസ്റ്റന്റുമാരില്‍ കഫുവും ലോതര്‍ മത്തൂസും

റഷാദ് മുബാറക്

ദോഹ. ഫിഫ 2022 ഫൈനല്‍ ഡ്രോക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നാളെ നടക്കുന്ന ഫൈനല്‍ ഡ്രോ അസിസ്റ്റന്റുമാരില്‍ മുന്‍ ലോക കപ്പ് ജേതാക്കളായ കഫുവും ലോതര്‍ മത്തൂസും പങ്കെടുക്കുമെന്ന് ഫിഫ അറിയിച്ചു. ഖത്തര്‍ സമയം വൈകുന്നേരംം 7 മണിക്ക് ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഫൈനല്‍ ഡ്രോ നടക്കുക.

ഇവരോടൊപ്പം റെക്കോര്‍ഡ് ഭേദകരും ചരിത്ര നിര്‍മ്മാതാക്കളുമായ താരങ്ങളും പങ്കുചേരും.

കാര്‍ലി ലോയ്ഡ്, ജെര്‍മെയ്ന്‍ ജെനാസ്, സാമന്ത ജോണ്‍സണ്‍ എന്നിവര്‍ ദോഹയില്‍ കണ്ടക്ടിംഗ് ടീം രൂപീകരിക്കും.
ഏപ്രില്‍ 1 വെള്ളിയാഴ്ച, ഫിഫ ലോകകപ്പ് ചാമ്പ്യന്‍മാരായ കഫു (ബ്രസീല്‍), ലോതര്‍ മത്തൂസ് (ജര്‍മ്മനി) എന്നിവര്‍ ആറ് അസിസ്റ്റന്റുമാരുമായി ചേര്‍ന്നാണ് ഫിഫ 2022 ലോക കപ്പിന്റെ ഗ്രൂപ്പ് മല്‍സരങ്ങളില്‍ ആരൊക്കെ തമ്മിലാണ് ഏറ്റുമുട്ടുക എന്ന് പ്രഖ്യാപിക്കുക.

അദേല്‍ അഹമ്മദ് മലല്ല (ഖത്തര്‍), അലി ദേയ് (ഐആര്‍ ഇറാന്‍), ബോറ മിലുറ്റിനോവിച്ച് (സെര്‍ബിയ/മെക്‌സിക്കോ), ജെയ്-ജയ് ഒകോച്ച (നൈജീരിയ), റബാഹ് മദ്ജെര്‍ (അള്‍ജീരിയ), ടിം കാഹില്‍ (ഓസ്ട്രേലിയ) എന്നിവരായിരിക്കും മറ്റു ഡ്രോ അസിസ്റ്റന്റുമാര്‍.

Related Articles

Back to top button