പുല്‍മേടുകളില്‍ പ്രവേശിച്ച് സസ്യജാലങ്ങള്‍ക്ക് കേടുപാടുവരുത്തിയ ട്രക്ക് മന്ത്രാലയം പിടിച്ചെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: പുല്‍മേടുകളില്‍ പ്രവേശിച്ച് സസ്യജാലങ്ങള്‍ക്ക് കേടുപാടുവരുത്തിയ ട്രക്ക് മന്ത്രാലയം പിടിച്ചെടുത്തു. അടുത്തിടെ രാജ്യത്ത് മഴ പെയ്തപ്പോഴാണ് കാട്ടുതോട്ടത്തിലൂടെ ഓടിച്ച ട്രക്ക് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ എന്‍വയോണ്‍മെന്റല്‍ മോണിറ്ററിംഗ് പട്രോളിംഗ് വിഭാഗം പിടിച്ചെടുത്തത്.
ചെടികള്‍ക്കും പരിസ്ഥിതിക്കും അതിന്റെ ഘടകങ്ങള്‍ക്കും ദോഷം ചെയ്യുന്നത് തടയുന്നത് സംബന്ധിച്ച 1995 ലെ 32-ാം നമ്പര്‍ നിയമത്തിന്റെ ലംഘനമായിരുന്നു ഇതെന്നും നിയമം, ലംഘിച്ചവര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
പുല്‍മേടുകളും റിസര്‍വുകളും ഉള്‍പ്പെടെയുള്ള സസ്യ പരിസ്ഥിതി മേഖലകളില്‍ വാഹനങ്ങളിലും യന്ത്രങ്ങളിലും പ്രവേശിക്കരുതെന്നും ഖത്തറിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനായി പകരം പാകിയ റോഡുകള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു