Uncategorized

സിറ്റി ജിം വനിത ഫിറ്റ്‌നസ് സെന്റര്‍ മന്‍സുറയില്‍ പ്രവര്‍ത്തനമാരംഭിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ഖത്തറിലെ ഫിറ്റ്‌നസ് രംഗത്ത് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ഏറെ പ്രചാരമുള്ള സിറ്റി ജിമ്മിന്റെ വനിതകള്‍ക്ക് മാത്രമായുള്ള ഫിറ്റ്‌നസ് സെന്റര്‍ മന്‍സുറയില്‍ അല്‍മീരക്കടുത്ത് ബുസ്‌വയര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു .

അത്യാധുനിക ഫിറ്റ്‌നസ് ഉപകരണങ്ങളും പരിചയ സമ്പന്നരായ പരിശീലകരുമാണ് ഈ കേന്ദ്രത്തിന്റെ പ്രത്യേകത. മികച്ച പരിശീലന സൗകര്യങ്ങളും വിശാലമായ പാര്‍ക്കിംഗ് സംവിധാനവും ഈ കേന്ദ്രത്തെ കൂടുതല്‍ ജനകീയമാക്കുമെന്നാണ് കരുതുന്നത്.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന ഫിറ്റ്‌നസ് സെന്ററര്‍ എന്ന നിലയില്‍ പുതിയ കേന്ദ്രത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!