Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

സി.ഐ.സി ഇന്‍ഡസ്ട്രിയല്‍ ഏരിയ സൗത്ത് യൂണീറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. വളരട്ടെ സാഹോദര്യം, ഉയരട്ടെ ദേശസ്‌നേഹം’ എന്ന സന്ദേശത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ സി.ഐ.സി ഇന്‍ഡസ്ട്രിയല്‍ ഏരിയ സൗത്ത് യൂണീറ്റ് സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സെക്രട്ടറി അനീസ് റഹ്‌മാന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. യൂണിറ്റ് പ്രസിഡന്റ് സലീം എന്‍.പി അധ്യക്ഷത വഹിച്ചു. സി.ഐ.സി റയ്യാണ്‍ സോണല്‍ ആക്ടിങ് പ്രസിഡന്റ് റിയാസ് റ്റി. റസാഖ്, സോണല്‍ സെക്രട്ടറി ഷിബിലി എന്നിവര്‍ പങ്കെടുത്തു. കലാ, സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയ സ്വാതന്ത്ര്യ ദിനാഘോഷത്തിന് യൂണിറ്റ് സെക്രട്ടറി മണ്‍സൂര്‍, ഇബ്രാഹിം, ഇക്ബാല്‍, ബഷീര്‍, ഫിറോസ്, റസാഖ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button