
Breaking News
ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 30 കിലോ ലഹരിവസ്തുക്കള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 30 കിലോ ലഹരിവസ്തുക്കള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു യാത്രക്കാരന്റെ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിരോധിത ലഹരിവസ്തുക്കള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി കസ്റ്റംസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.
പിടിച്ചെടുക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയും വസ്തുക്കള്‍ അധികാരികള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്നും ഇത് സ്ഥിരീകരിച്ചു.