Uncategorized

ഖത്തര്‍ മലയാളീസ് പെനാല്‍റ്റി ഷൂട്ട്ഔട്ട് അര്ജന്റീന ഫാന്‍സ് ഖത്തര്‍ ജേതാക്കള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ എറ്റവും വലിയ മലയാളി സോഷ്യല്‍ മീഡിയ കൂട്ടായ്മയായ ഖത്തര്‍ മലയാളീസ് സംഘടിപ്പിച്ച
പെനാല്‍റ്റി ഷൂട്ട്ഔട്ട് സീസണ്‍ 2 നെ വാശിയേറിയ മത്സരത്തില്‍ ടീം തിരുരിനെ തോല്‍പിച്ചു അര്ജന്റീന ഫാന്‍സ് ഖത്തര്‍ ജേതാക്കളായി അബുഹൂമൂറില്‍ നടന്ന മത്സരത്തില്‍ ഖത്തറിലെ പ്രമുഖരായ 64 ടീമുകള്‍ പങ്കാടുത്തു.നിരവധി പേരാണ് മത്സരം കാണാന്‍ എത്തിയത്.


ടൂര്‍ണമെന്റില്‍ എറ്റവും ചീയറിങ് ടീം ആയി എഫ് സി ബിദയെ തെരഞ്ഞടുത്തു.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി , ഗ്രാന്റ്മാള്‍ റീജ്യണല്‍ ഡയറക്ടര്‍  അഷ്റഫ് ചിറക്കല്‍ ,ടീം ടൈം മാനേജര്‍ സ്വാമീര്‍, നസീം ക്ലിനിക് മാര്‍ക്കറ്റിംഗ് മാനേജര്‍ ഇഖ്ബാല്‍, സുരേഷ് കൂട്ടായി ,അമീന്‍ കൊടിയത്തൂര്‍, സന്തോഷ് കണ്ണംപറമ്പില്‍ ,അര്‍ഷാദ് വടകര ,നൗഫല്‍ കട്ടുപ്പാറ,ഷബീര്‍ എന്നവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

നംഷീര്‍ ബദേരി സ്വാഗതം പറഞ്ഞ യോഗത്തില്‍ ഗ്രൂപ്പ് ഫൗണ്ടവര്‍ ബിജു അധ്യക്ഷം വഹിച്ചു.റാഷിദ് ,തസ്നീം എന്നിവര്‍ സംസാരിച്ചു
ബിലാല്‍ കെ.ടി.നന്ദി പറഞ്ഞു

പരിപാടികള്‍ക് ആദര്‍ശ്, റഷീദ്, സാബിക്, ഷംഷാദ്, സുമേഷ്, സഹദ് ,ലത്തീഫ് കല്ലായി ,മുഹമ്മദ് ,ഷാജി ,സിനാന്‍ മിറാജ്,സൂരജ് ,മജീദ് ,റൗഊഫ് നേതൃത്വം നല്‍കി. നയാസ് ,അബ്ബാസ് എന്നിവര്‍ കളി നിയന്ത്രിച്ചു

Related Articles

Back to top button
error: Content is protected !!