ഖത്തര്‍ കെ.എം.സി.സി. നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കെ.എം.സി.സി. നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. തുമാമ കെ.എം.സി.സി. ആസ്ഥാനത്ത് നടന്ന ജനറല്‍ ബോഡി യോഗം മുന്‍ എം.എല്‍.എ. പാറക്കല്‍ അബ്ദുല്ലയുടെ സാന്നിധ്യത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.
സഫീര്‍ എടച്ചേരി, ഉമ്മര്‍ ഒ .ടി.കെ. എന്നിവര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡന്റ് അഷ്റഫ് ഗ്രാന്റെക്‌സ് , ജനറല്‍ സെക്രട്ടറി സത്താര്‍ ചാപ്പാളി, ഖജാഞ്ചി റിയാസ് മീത്തല്‍വയല്‍ എന്നിവരെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ് കേളോത്ത് മുഹമ്മദ് ,സാദത്ത് കാരിയാട്ട്, അനീസ് ചെമ്പറ്റ , ശരീഫ് കെ. വി. . സിറാജ് മുരിങ്ങോളി, നസീര്‍ ചീക്കോന്ന്, ജമാല്‍ കെ.എം. റയീസ് ഇ.സി. എന്നിവര്‍ ജോ: സെക്രട്ടറിമാരുമാണ്. സ്‌നേഹ സുരക്ഷാ പദ്ധതി കോ ഡിനേറ്ററായി കെ.പി. സലാം, റിലീഫ് വിങ് ചെയര്‍മാനായി ശരീഫ്. കെ.പി എന്നിവരെയും കൗണ്‍സില്‍ തെരെഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റ് ബഷീര്‍ ഖാന്‍, മണ്ഡലം പ്രസിഡന്റ് ഉബൈദ് സി.കെ., ജാഫര്‍ തയ്യില്‍, ഫൈസല്‍ കേളോത്ത്, അനീസ് എം. പി. കെ.പി. സലാം, ശരീഫ് കെ.പി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
പ്രസിഡന്റ് യാസര്‍ തെക്കയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് പാതിരിപ്പറ്റ സ്വാഗതം പറഞ്ഞു. നസീര്‍ ചിക്കോന്ന് ഖിറാഅത്ത് നടത്തി. സത്താര്‍ സി. റിപ്പോര്‍ട്ടും ഖജാഞ്ചി കെ.പി. റഫീഖ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കോവിഡ് കാല സേവനങ്ങള്‍ ഉള്‍പ്പെടെ മുപ്പത് ലക്ഷത്തോളം രൂപയുടെ റിലീഫ് പ്രവര്‍ത്തങ്ങള്‍, വിവിധ സംഘടനാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ, കലാ കായിക പ്രോത്സാഹനങ്ങള്‍ എന്നിവയാണ് കഴിഞ്ഞ കമ്മിറ്റി കാലയളവില്‍ നടന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍