Breaking News
ഹമദ് മെഡിക്കല്‍ കോര്‍പറേഷന് അടിയന്തിരമായി നെഗിറ്റീവ് രക്തം വേണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പറേഷന് അടിയന്തിരമായി നെഗിറ്റീവ് രക്തം വേണം . ഒ. എ, ബി, എബി ഗ്രൂപ്പുകളിലുള്ള രക്തമാണ് വേണ്ടത്. രക്തം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ഹമദ് ജനറല്‍ ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള ബ്‌ളഡ് ഡോണര്‍ സെന്ററുമായി ബന്ധപ്പെടണം.
ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മണി മുതല്‍ രാത്രി 9.30 വരേയും ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരേയും ബ്‌ളഡ് ഡോണര്‍ സെന്റര്‍ പ്രവര്‍ത്തിക്കും.
സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റി സെന്ററിന് എതിര്‍വശമുള്ള സാറ്റലൈറ്റ് ബ്‌ളഡ് ഡോണര്‍ സെന്റര്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മണി മുതല്‍ രാത്രി 9.30 വരേയും പ്രവര്‍ത്തിക്കും.