Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ലുസൈല്‍ സുപ്പര്‍ കപ്പിന് 900 ലധികം ബസുകളുള്ള സ്റ്റേഡിയം എക്‌സ്പ്രസ് സര്‍വീസുമായി മുവാസ്വലാത്ത്

അമാനുല്ല വടക്കാങ്ങര

ദോഹ.ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ കലാശക്കൊട്ടിന് വേദിയാകുന്ന ലുസൈല്‍ സ്റ്റേഡിയത്തില്‍ പൂര്‍ണശേഷിയില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരമായ ലുസൈല്‍ സുപ്പര്‍ കപ്പിന് 900 ലധികം ബസുകളുള്ള സ്റ്റേഡിയം എക്‌സ്പ്രസ് സര്‍വീസുമായി മുവാസ്വലാത്ത് രംഗത്ത്.
ലോകോത്തര സ്‌റ്റേഡിയമായ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നാളെ രാത്രി 9 മണിക്ക് സൗദി അറേബ്യന്‍ ചാമ്പ്യന്മാരും ഈജിപ്ത്യന്‍ വമ്പന്മാരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ഏറെ ആവേശകരമായ മല്‍സരമാണ് പുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്ക് റോഡുകളില്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ഫുട്‌ബോള്‍ ആരാധകരെ സ്‌റ്റേഡിയത്തിലേക്ക്് കൊണ്ടുപോകുന്നതും തിരിച്ചു കൊണ്ടുവരുന്നതും ഫിഫ 2022 ലോകകപ്പിനായി മുവാസ്വലാത്ത് പ്രത്യേകം സജ്ജമാക്കിയ ബസ്സുകളാണ് .

കൂടാതെ മുവാസ്വലാത്തിന്റെ പ്രത്യേക ടാക്‌സി കാറുകളും സേവന സജ്ജമാണ്. ഫോക്‌സ് ലിമോസിന്‍സിന്റെ പങ്കാളിത്തത്തോടെയുളള സേവനം കര്‍വ ടാക്‌സി ആപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. 350 ടാക്സികളുടെ സമര്‍പ്പിത ഫ്ളീറ്റാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.

Related Articles

Back to top button