
Archived Articles
ഫൈവ്‌സ് ടൂര്‍ണമെന്റ്: ഹിലാല്‍ യൂണിറ്റ് ജേതാക്കള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. യൂത്ത് ഫോറം ഹിലാല്‍ സോണ്‍ സംഘടിപ്പിച്ച പ്രഥമ ഹിലാല്‍ കപ്പ് ഫൈവ്‌സ് ഫുട്‌ബോള്‍ മത്സരത്തില്‍ ഹിലാല്‍ യൂണിറ്റ് ജേതാക്കളായി. തുമാമ ഒലീവ് കാംപസില്‍ നടന്ന മത്സരത്തില്‍ നുഐജ യൂണിറ്റ് റണ്ണറപ്പായി. ബെസ്റ്റ് പ്ലയര്‍ ഷബീബ് ഹസന്‍(ഹിലാല്‍), ബെസ്റ്റ് ഗോള്‍ കീപ്പര്‍ നിയാസ് അഹമ്മദ്(ഹിലാല്‍). യൂത്ത് ഫോറം സെക്രട്ടറി ഹബീബ് തയ്യില്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. സോണല്‍ സെക്രട്ടറി മഹ്‌റൂഫ് അബ്ദുള്ള, സാബിഖ് വി.കെ, മുഅ്മിന്‍ ഫാറൂഖ്, മുഹമ്മദ് നസീഹ്, മുഹ്‌സിന്‍ കാപ്പാടന്‍ എന്നിവര്‍ നേത്രത്വം നല്‍കി.