Archived Articles

ഗോള്‍ഫ് കോഴ്സ് പെട്രോള്‍ സ്റ്റേഷന്‍ തുറന്ന് വുഖൂദ്

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ എല്ലാ മേഖലകളിലും സേവനം ലഭ്യമാക്കാനുള്ള വുഖൂദിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഖത്തര്‍ ഫ്യൂവല്‍ കമ്പനി (വുഖൂദ് ) എഡ്യൂക്കേഷന്‍ സിറ്റിയില്‍ ഗോള്‍ഫ് കോഴ്സ് പെട്രോള്‍ സ്റ്റേഷന്‍ തുറന്നു.

ന്യൂ ഗോള്‍ഫ് കോഴ്സ് പെട്രോള്‍ സ്റ്റേഷന്‍ 26,300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നതാണ് .ചെറുവാഹനങ്ങള്‍ക്കായി 12 ഡിസ്‌പെന്‍സറുകളുള്ള 4 ലെയ്‌നുകളുണ്ട്.

നിലവില്‍ 7 പുതിയ ഇന്ധന സ്റ്റേഷനുകള്‍ കൂടി തുറക്കുന്നതിന് വുഖൂദ് മേല്‍നോട്ടം വഹിക്കുന്നു, അവയില്‍ മിക്കതും 2022 രണ്ടാം പകുതിയില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി രാജ്യത്ത് പെട്രോള്‍ സ്റ്റേഷന്‍ ശൃംഖല വിപുലീകരിക്കാന്‍ വുഖൂദ് ആഗ്രഹിക്കുന്നതായും എജ്യുക്കേഷന്‍ സിറ്റിയിലെ ഗോള്‍ഫ് കോഴ്സില്‍ പുതിയ പെട്രോള്‍ സ്റ്റേഷന്‍ തുറക്കുന്നതില്‍ സന്തോഷമുണ്ടെന്നും വുഖൂദ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സഅദ് റാഷിദ് അല്‍ മുഹന്നദി പറഞ്ഞു.

സുസ്ഥിരതയ്ക്കായുള്ള ഖത്തറിന്റെ 2030 കാഴ്ചപ്പാടിന് അനുസൃതമായി വുഖൂദിന്റെ ഹരിത സംരംഭത്തിന്റെ ഭാഗമായി, സിറാജ് എനര്‍ജിയുമായി സഹകരിച്ച് സോളാര്‍ എനര്‍ജിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള യൂണിറ്റുകള്‍ ഗോള്‍ഫ് കോഴ്സ് സ്റ്റേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!