Breaking News
ഹയ്യാ കാര്‍ഡില്‍ അതിഥികളെ ചേര്‍ക്കാന്‍ 500 റിയാല്‍
റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ലോകകപ്പിന് ടിക്കറ്റ് ലഭിച്ച ഫുട്‌ബോള്‍ ആരാധകര്‍ക്ക് തങ്ങളുടെ ഹയ്യാ കാര്‍ഡില്‍ മാച്ച് ടിക്കറ്റില്ലാത്ത 3 അതിഥികളെ വരെ കൊണ്ടുവരാം . എന്നാല്‍ ഇങ്ങനെ ഹയ്യാ കാര്‍ഡില്‍ അതിഥികളെ ചേര്‍ക്കുന്നതിന് 500 റിയാല്‍ വീതം അടക്കണം. 12 വയസ്സില്‍ താഴെയുളളവര്‍ക്ക് ഫീസടക്കേണ്ടതില്ല.
ഹയ്യാ പ്‌ളാറ്റ് വഴി ഫീസടക്കാം.
ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ രാജ്യത്ത് പ്രവേശിക്കാമെന്നും ജനുവരി 23 വരെ രാജ്യത്ത് താമസിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.