നഷ്ടപ്പെട്ട സാധനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മെട്രാഷ് 2 പ്രയോജനപ്പെടുത്താം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ എന്തെങ്കിലും സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ സുരക്ഷാ വകുപ്പുകളോ ആഭ്യന്തര പോലീസ് വകുപ്പുകളോ സന്ദര്‍ശിക്കേണ്ടതില്ലെന്നും നഷ്ടപ്പെട്ട സാധനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മെട്രാഷ് 2 പ്രയോജനപ്പെടുത്താമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഫീസര്‍ ഫസ്റ്റ് ലെഫ്റ്റനന്റ് അലി അഹമ്മദ് അല്‍-ഐദൊറോസ് അഭിപ്രായപ്പെട്ടു.ഖത്തര്‍ റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റിപ്പോര്‍ട്ട് ലോസ്റ്റ് ഒബ്ജക്റ്റുകള്‍’ എന്ന സേവനം ആപ്ലിക്കേഷനില്‍ ലഭ്യമാണെന്നും എപ്പോള്‍ വേണമെങ്കിലും എവിടെനിന്നും നഷ്ടം രജിസ്റ്റര്‍ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
ഒരു റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത ശേഷം, അത് ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളുടെ നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ വിഭാഗത്തിലേക്ക് മാറ്റുമെന്നും അതിനുശേഷം അപേക്ഷകനെ ബന്ധപ്പെടുകയും ചെയ്യും.
ആപ്ലിക്കേഷന്റെ ഉപയോക്താക്കള്‍ ‘നഷ്ടപ്പെട്ട ഒബ്ജക്റ്റുകള്‍ റിപ്പോര്‍ട്ടുചെയ്യുക’ ഓപ്ഷന്‍ കണ്ടെത്തുന്നതിന് ‘പൊതു സേവനങ്ങള്‍’ എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. മെട്രാഷ് 2 ന് 2 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്. അവര്‍ക്ക് ദിവസത്തില്‍ 24 മണിക്കൂറും ആപ്പില്‍ 285-ലധികം സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും.
ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ലളിതമാക്കുന്നതിന്റെയും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി നിരവധി പുതിയ സേവനങ്ങള്‍ അടുത്തിടെ മെട്രാഷ് 2 വില്‍ ചേര്‍ത്തിട്ടുണ്ട്. റിക്രൂട്ട്മെന്റ് അപേക്ഷാ അവലോകന സമിതി, വിസ സേവനങ്ങള്‍, സ്ഥാപന രജിസ്‌ട്രേഷന്‍ സേവനം എന്നിവയുടെ ചില സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
എല്ലാവരും സമയവും അദ്ധ്വാനവും ലഘൂകരിക്കാനും കാര്യക്ഷമമായ നിര്‍വഹണത്തിനും മെട്രാഷ്2-ലെ ഇ-സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.