
Breaking News
എറണാകുളം സ്വദേശി ഖത്തറില്‍ നിര്യാതനായി
ദോഹ. എറണാകുളം സ്വദേശി ഖത്തറില്‍ നിര്യാതനായി . എറണാകുളം ജില്ലയിലെ പേരാവൂര്‍ സ്വദേശി ശ്രീകാന്ത് മാളിയക്കല്‍ ദാസന്‍ ( 44 വയസ്സ് ) ആണ് മരിച്ചത്. കരള്‍ രോഗത്തിന് ചികില്‍സയിലായിരുന്നു.
ദോഹയിലെ സിക്ക കാര്‍ സര്‍വീസില്‍ സീനിയര്‍ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
നിമയാണ് ഭാര്യ. നിവേദിക മകളാണ്
മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.