Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ലാ മാര്‍ ബീച്ച് നാളെ തുറക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ ഹൃദയഭാഗത്തുള്ള ഒരു പുതിയ ലക്ഷ്വറി ബീച്ച് ലോഞ്ചായ ലാ മാര്‍ ബീച്ച്, ഇന്റര്‍കോണ്ടിനെന്റല്‍ ദോഹ ബീച്ച് ആന്റ് സ്പായില്‍ നാളെ തുറക്കും.

ഈ ബീച്ച് സങ്കേതം വെസ്റ്റ് ബേ സ്‌കൈലൈനിന്റെയും അറേബ്യന്‍ ഗള്‍ഫിലെ നീരാവി വെള്ളത്തിന്റെയും സമാനതകളില്ലാത്ത കാഴ്ചകളോടെ ഒരു പുത്തന്‍ അനുഭവമാണ് ഈ ബീച്ച് സമ്മാനിക്കുക.

സൗകര്യത്തിനും ശൈലിക്കും വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള ആധുനിക സൗകര്യങ്ങള്‍, ലാ മാര്‍ ബീച്ചിലെ അതിഥികള്‍ക്ക് ആസ്വദിക്കാം. ചിക് കബാനകള്‍, സണ്‍ബെഡുകള്‍, സ്വകാര്യ ലോഞ്ച് ഏരിയകള്‍, ഒരു പ്രത്യേക കുളം എന്നിവ സവിശേഷതകളില്‍ ചിലത് മാത്രമാണ് .

അതിഥികള്‍ക്ക് ഡേ പാസുകളും ഡേ പാസ് പാക്കേജുകളും സഹിതം ബീച്ച് ലോഞ്ച് ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ തുറന്നിരിക്കും. 21 വയസ്സും അതിനുമുകളിലും പ്രായമുളളവര്‍ക്കാണ് പ്രവേശനം.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും +974 4484 4919 എന്ന നമ്പറിളോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

 

Related Articles

Back to top button