ഖത്തര്‍ ജനസംഖ്യ 30 ലക്ഷത്തോടടുക്കുന്നു
ഖത്തര്‍ ജനസംഖ്യ 30 ലക്ഷത്തോടടുക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ജനസംഖ്യ 30 ലക്ഷത്തോടടുക്കുന്നു . പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഖത്തറിലെ ജനസംഖ്യ സെപ്റ്റംബര്‍ അവസാനത്തോടെ 2,985,029 എത്തി, കഴിഞ്ഞ ആഗസ്റ്റിനെ അപേക്ഷിച്ച് 1.6 ശതമാനം പ്രതിമാസ വര്‍ദ്ധനവും 2021 സെപ്റ്റംബറിനെ അപേക്ഷിച്ച് 13.2 ശതമാനം വാര്‍ഷിക വര്‍ദ്ധനയും ഈ കണക്ക് സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ ഡാറ്റയില്‍ 2,167,885 പുരുഷന്മാരും 817,144 സ്ത്രീകളും ഉള്‍പ്പെടുന്നു, ഇതില്‍ ഖത്തറികളും ഖത്തറികളല്ലാത്തവരും ഉള്‍പ്പെടുന്നു.
2022 സെപ്തംബര്‍ 30 വരെ ഖത്തറിന് പുറത്തുള്ളവരെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ആഗസ്റ്റ് അവസാനത്തോടെ രേഖപ്പെടുത്തിയ 2,937,800-ല്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ ജനസംഖ്യയില്‍ 47,229 പേരുടെ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു