Local News
രണ്ടാമത് പാക്കിസ്ഥാന്‍ മാമ്പഴോല്‍സവം സമാപിച്ചു, 89700 സന്ദര്‍ശകര്‍ , 189549 കിലോ വില്‍പന

ദോഹ. സൂഖ് വാഖിഫില്‍ നടന്ന രണ്ടാമത് പാക്കിസ്ഥാന്‍ മാമ്പഴോല്‍സവം സമാപിച്ചു. 9 ദിവസം നടന്ന മാമ്പഴോല്‍സവത്തില്‍ 89700 സന്ദര്‍ശകരാണെത്തിയത്. മൊത്തം 189549 കിലോ മാങ്ങകള്‍ വില്‍പന നടന്നതായി അധികൃതര്‍ അറിയിച്ചു.
