Archived Articles

വിമര്‍ശനങ്ങളെ അവസരമായും സര്‍ഗാത്മകമായും നേരിടുക: കെ.എം. ഷാജി

അമാനുല്ല വടക്കാങ്ങര

ദോഹ : നേതാക്കള്‍ വിമര്‍ശനങ്ങളെ അവസരമാക്കി സര്‍ഗാത്മകമായി കൃത്യമായ വേദികളില്‍ മറുപടി നല്‍കാന്‍ ശ്രമിക്കണമെന്നും അത്തരം മറുപടികള്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നതങ്ങളില്‍ എത്താന്‍ സഹായിക്കുമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു. ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി സഘടിപ്പിച്ച ലീഡേഴ്സ് മീറ്റില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും പല രൂപത്തിലുള്ള വിമര്‍ശനങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും വൈകാരികമായി പ്രതികരിക്കാതെ സഹിഷ്ണുതയോടെ നേരിട്ട് ഏറ്റവും അനുയോജ്യമായ സമയത്ത് തങ്ങളുടെ സാംസ്‌കാരിക തനിമയിമയിലൂടെ കൃത്യമായും വ്യക്തമായും മറുപടി പറഞ്ഞ ഖത്തറിനെ നേതാക്കള്‍ക്കും രാഷ്ട്രങ്ങള്‍ക്കും മാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരികാലത്ത് കെഎംസിസി ചെയ്ത കാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ മുസ് ലിം ലീഗ് പ്രസ്ഥാനത്തിന്റെ മുഖമുദ്രയുടെ ഭാഗമായുള്ളതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്. എ. എം. ബഷീര്‍ നേതൃ സംഗമം ഉല്‍ഘാടനം ചെയ്തു. പി വി മുഹമ്മദ് മൗലവിയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയില്‍ പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് നേതാക്കളായ പാറക്കല്‍ അബ്ദുള്ള, എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, എന്‍.സി. അബൂബക്കര്‍, എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് അഹ്മദ് സാജു, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

ഭിന്നശേഷി മേഖലയില്‍ ഗിന്നസ് റെക്കോര്‍ഡിന് ഉടമയായ ആസിം വെളിമണ്ണക്ക് കെഎംസിസി യുടെ സ്‌നേഹാദരം നല്‍കി.

ചടങ്ങില്‍ ഓള്‍ ഇന്ത്യ കെഎംസിസി ജനറല്‍ സെക്രട്ടറി നൗഷാദ് ബാംഗ്ലൂര്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ സന്നിഹിതരായിരുന്നു. കെഎംസിസി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ അസീസ് നരിക്കുനി, ജില്ലാ ഭാരവാഹികളായ ശരീഫ് പിസി , ബഷീര്‍, കെ കെ, സിറാജ് മാതോത്ത്, നബീല്‍ നന്തി, താഹിര്‍ പട്ടാര, മമ്മു ശമ്മാസ് എന്നിവര്‍ നേതാക്കള്‍ക്ക് ഉപഹാരം നല്‍കി ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ അജ്മല്‍ തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു .

Related Articles

Back to top button
error: Content is protected !!