കെ.ബി.എഫ്. ഓണാഘോഷം ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം അതിവിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു . അല്‍ അറബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു പൊന്നോണം 2022 എന്ന പേരിട്ട ആഘോഷ പരിപാടികള്‍ നടന്നത്. സംഘാടക മികവിലും പരിപാടികളുടെ വൈവിധ്യത്തിലും കെ.ബി.എഫ്. ഓണാഘോഷം ശ്രദ്ധേയമായി
ആലപ്പുഴ എംപി എ.എം. ആരിഫ് ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു. ലോക കപ്പ് ഫുട്ബാളിന്റെ 50 ദിന കൗണ്‍ഡൗണ്‍ പ്രശസ്ത ഇന്ത്യന്‍ ഫുട്‌ബോളര്‍ ഐ.എം. വിജയന്‍ കിക്ക് ഓഫ് ചെയ്തു.
60 വര്‍ഷത്തില്‍ കൂടുതല്‍ ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുകയും വ്യത്യസ്തത മേഖലകളില്‍ ഉന്നത വിജയം കൈവരിക്കുകയും ചെയ്ത ഡോ. എംപി ഷാഫി ഹാജിയെയും എ.കെ. ഉസ്മാനേയും ലൈഫ് ടൈം അചീവ്‌മെന്റ് നല്‍കി ആദരിച്ചു. എ.കെ. ഉസ്മാനുവേണ്ടി മക്കളായ സിയാദ് ഉസ്മാന്‍, ഡോ.ഫുവാദ് ഉസ്മാന്‍, ഫൗസിയ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി.
കെ.ബി.എഫ്. പ്രസിഡണ്ട് സി.എ. ഷാനവാസ് ബാവ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിഹാദ് അലി സ്വാഗതവും , വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, ഐ.സി.ബി.എഫ്. ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍, ഐ.സി.സി മുന്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐ.സി.ബി.എഫ്. മുന്‍ പ്രസിഡന്റ് സിയാദ് ഉസ്മാന്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു സംസാരിച്ചു.