Breaking News

ലോക അധ്യാപക ദിനത്തില്‍ മികച്ച അധ്യാപകരെ ആദരിച്ച് ഖത്തര്‍ പ്രധാന മന്ത്രി

അമാനുല്ല വടക്കാങ്ങര

ദോഹ. ലോക അധ്യാപക ദിനത്തില്‍ മികച്ച അധ്യാപകരെ ആദരിച്ച് ഖത്തര്‍ പ്രധാന മന്ത്രി . ഒക്ടോബര്‍ 5 ന്് ഷെറാട്ടണ്‍ ദോഹ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി മികച്ച അധ്യാപകരെ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചത്. നാല് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ 72 അധ്യാപകരാണ് പ്രധാനമന്ത്രിയില്‍ സമ്മാനം ഏറ്റുവാങ്ങിയത്.

തലമുറകളെ സൃഷ്ടിക്കുന്നതിലും കുട്ടികളെ വളര്‍ത്തുന്നതിലും അധ്യാപകരുടെ നിര്‍ണായക പങ്കിനെ ഈ അവസരത്തില്‍ പ്രധാന മന്ത്രി പ്രശംസിച്ചു.

ചടങ്ങില്‍ ഖത്തറിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അസോസിയേഷനിലെ കുട്ടികള്‍ ദേശീയ ഗാനം ആലപിച്ചതിനു പുറമെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കുള്ള നന്ദിയും അഭിനന്ദനവും നന്ദിയും രേഖപ്പെടുത്തുന്ന ഡോക്യുമെന്ററി സിനിമയുടെ പ്രദര്‍ശനവും നടന്നു.

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ നുഐമിയും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും വകുപ്പുകളുടെ ഡയറക്ടര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. ഗള്‍ഫ് രാജ്യങ്ങള്‍ക്കായുള്ള അറബ് ബ്യൂറോ ഓഫ് എജ്യുക്കേഷന്റെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളും ചടങ്ങിലെ അതിഥികളായിരുന്നു.

ഇന്ത്യയില്‍ സെപ്തംബര്‍ 5 നാണ് അധ്യാപക ദിനമാചരിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ 5 ആണ് ലോക അധ്യാപക ദിനം

Related Articles

Back to top button
error: Content is protected !!