
Archived Articles
രക്തം ദാനം നല്കി ഖത്തറിലെ നിരവധി നൗഷാദുമാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: രക്തം ദാനം നല്കി ഖത്തറിലെ നിരവധി നൗഷാദുമാര്‍ . ഖത്തറിലെ നൗഷാദ് മാരുടെ കൂട്ടായ്മയായ ജിസിസി നൗഷാദ് അസോസിയേഷന് ഖത്തറിന്റെ അഭിമുഖ്യത്തില്‍ നടന്ന രക്തദാന ക്യാമ്പിലാണ് ഖത്തറിലെ നിരവധി നൗഷാദുമാര്‍ രക്തം ദാനം നല്‍കിയത്.
ഹമദ് മെഡിക്കല്‍ കോര്പറേഷന് ബ്ലഡ് ഡൊണേഷന്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നൂറോളം പേര് സഹകരിച്ചിരുന്നു. രക്തദാനം ചെയ്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു . നൗഷാദ് പള്ളിവിള, നൗഷാദ് ചൊക്ലി ,നൗഷാദ് എടപ്പാള്‍, നൗഷാദ് ഇല്ലിക്കല്‍, നൗഷാദ് കുളത്തുപ്പുഴ, നൗഷാദ് ചെമ്മാട് ,നൗഷാദ് എം.എന്‍ എന്നിവര്‍ നേതൃത്വം നല്കി