Archived Articles
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ എല്ലാ ദിവസവും ദോഹ കോര്‍ണിഷില്‍ ലോകത്തിലെ ഏറ്റവും വലിയ സ്പെഷ്യല്‍ ഇഫക്റ്റ് വാട്ടര്‍ ഷോ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ലോകകപ്പ് നടക്കുന്ന നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ എല്ലാ ദിവസവും ദോഹ കോര്‍ണിഷില്‍ ലോകത്തിലെ ഏറ്റവും വലിയ സ്പെഷ്യല്‍ ഇഫക്റ്റ് വാട്ടര്‍ ഷോ ഉണ്ടാകുമെന്ന് സുപ്രീം കമ്മററി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു. വൈകുന്നേരം 3 മണി മുതല്‍ 5:30 വരെ 30 മിനിറ്റ് ഇടവേളയില്‍ ആറ് ഷോകളും രാത്രി 9 മണിക്ക് ഗ്രാന്‍ഡ് ഡെയ്ലി നൈറ്റ് ഷോയും ഉണ്ടായിരിക്കും.
ലോകകപ്പില്‍ ഖത്തറിന്റെ ആഗോള സ്ട്രീറ്റ് കാര്‍ണിവലായിരിക്കും 6 കിലോമീറ്റര്‍ വാട്ടര്‍ഫ്രണ്ട് കോര്‍ണിഷ്. കൂടാതെ ദിവസവും രാവിലെ 10 മുതല്‍ 12 വരെ ലൈറ്റ് ഷോകള്‍ കുടുംബ, ശിശു സൗഹൃദ വിനോദ പരിപാടികള്‍ മുതലായവയും ഉണ്ടായിരിക്കും.