Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ലോകകപ്പ് ആരാധകര്‍ക്ക് താമസിക്കാനായി മൂന്നാമത്തെ ഫ്ളോട്ടിംഗ് ഹോട്ടലായി എംഎസ്സി ഓപ്പറ

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിനായി വരുന്നവര്‍ക്കുള്ള മൂന്നാമത്തെ ഫ്ളോട്ടിംഗ് ഹോട്ടലായി എംഎസ്സി ഓപ്പറ എന്ന ക്രൂയിസ് കപ്പല്‍ പ്രവര്‍ത്തിക്കും.

1,075 പാസഞ്ചര്‍ ക്യാബിനുകളുള്ള ക്രൂയിസ് കപ്പല്‍ നവംബര്‍ 19 മുതല്‍ ഡിസംബര്‍ 19 വരെ രാജ്യത്ത് നിലയുറപ്പിച്ചിരിക്കുമെന്ന് എംഎസ്സി ഓപ്പറ ക്രൂയിസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഫുട്‌ബോള്‍ ആരാധകര്‍ക്ക് താമസമൊരുക്കുന്നതിനായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ക്രൂയിസ് കപ്പല്‍ ഹോട്ടലായിരിക്കും ഇത്. ”നവംബര്‍ 19 മുതല്‍ ഡിസംബര്‍ 19 വരെ തുറമുഖത്ത് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിനായി കപ്പല്‍ സജ്ജമായിരിക്കും, ഈ കാലയളവില്‍ എംഎസ്സി വേള്‍ഡ് യൂറോപ്പ, എംഎസ്സി പോയിസിയ എന്നിവയോടൊപ്പം ചേരും.

ആകര്‍ഷകമായ ലാ കബാല പിയാനോ ലോഞ്ച്, സായാഹ്ന വിനോദത്തിനുള്ള ഗംഭീരമായ ടീട്രോ ഡെല്‍ ഓപ്പറ തിയേറ്റര്‍, നിരവധി റെസ്റ്റോറന്റുകള്‍, സ്പാ, ജിം, നീന്തല്‍ക്കുളങ്ങള്‍, എന്നിവയുള്‍പ്പെടെ വിവിധ ലോഞ്ചുകളും വിനോദ വേദികളുമുള്ള ആഡംബര കപ്പലാണിത്.

 

Related Articles

Back to top button