Uncategorized

ഇന്‍ഡസ്ട്രിയല്‍ ഏരിയ ഖുര്‍ആന്‍ വിജയികളെ ആദരിച്ചു

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയ കേന്ദ്രീകരിച്ച് ജീവിക്കുന്ന സാധാരണക്കാരായ മലയാളികളെ ഉദ്ദേശിച്ച് സംഘടിപ്പിച്ചു വരുന്ന ഖുര്‍ആന്‍ പഠന ക്ലാസ്സുകളുടെ ഭാഗമായി സൂറഃ യൂനുസ് അടിസ്ഥാനമാക്കി നടന്ന വിജ്ഞാന പരീക്ഷയില്‍ കബീര്‍ എം. എം, കുഞ്ഞഹമ്മദ് എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. നാസര്‍ എം, സാദിഖ് എന്നിവര്‍ രണ്ടാം സ്ഥാനവും, ബഷീര്‍ കെ.കെ. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരീക്ഷയില്‍ പങ്കെടുത്ത മുഴുവന്‍പേര്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി.

ഇന്‍ഡസ്ട്രിയല്‍ ഏരിയ ഖുര്‍ആന്‍ സ്റ്റഡി കോഡിനേറ്റര്‍ ഇസ്മായില്‍ മുനാഫര്‍ അധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങില്‍ ഖുര്‍ആന്‍ അധ്യാപകന്‍ മുഹമ്മദ് അലി പി. സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇഫ്താറോടെ പരിപാടികള്‍ സമാപിച്ചു.

Related Articles

Back to top button
error: Content is protected !!