പിഎംഎഫ് ഗ്ലോബല്‍ ലൈബ അബ്ദുല്‍ ബാസിതിനെ ആദരിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി (വനിത) ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ മലയാളി ബാലിക ലൈബ അബ്ദുള്‍ ബാസിത്തിനെ പിഎംഎഫ് ഗ്ലോബല്‍ ആദരിക്കുമെന്ന് സംഘടനയുടെ ഗ്ലോബല്‍ പ്രസിഡന്റ് എംപി സലീം അറിയിച്ചു. കഴിഞ്ഞ ദിവസം ലൈബയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഈ കൊച്ചുമിടുക്കി സര്‍ഗസിദ്ധിയെ പ്രശംസിക്കുകയും മലയാളികള്‍ക്കാകമാനം അഭിമാനകരമായ നേട്ടതത്തിന് പ്രത്യേകം അനുമോദിക്കുകയും ചെയ്തു.
‘ഓര്‍ഡര്‍ ഓഫ് ദി ഗാലക്‌സി’ എന്ന മൂന്ന് പുസ്തകങ്ങളുടെ പരമ്പരയാണ് ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന മാഹി സ്വദേശി ലൈബ അബ്ദുള്‍ ബാസിത് പ്രസിദ്ധീകരിച്ചത്.
ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ത്ത മാഹി സ്വദേശി ലൈബ അബ്ദുള്‍ ബാസിത്തിനെ ഇന്നലെ ഞാന്‍ കണ്ടുമുട്ടുകയും അഭിമുഖം നടത്തുകയും ചെയ്തു.
10 വയസ്സും 164 ദിവസവും പ്രായമുള്ളപ്പോഴാണ് ലൈബ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്. സൗദി അറേബ്യയുടെ റിതാജ് ഹുസൈന്‍ അല്‍ഹാസ്മിയുടെ 12 വര്‍ഷം 295 ദിവസം എന്ന റെക്കോര്‍ഡാണ് അവര്‍ മറികടന്നത്.
2011 മാര്‍ച്ച് 19ന് ജനിച്ച ലൈബ ഇപ്പോള്‍ ദോഹയിലെ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുകയാണ്. വളരെ ചെറുപ്പം മുതലേ അവള്‍ എഴുതിത്തുടങ്ങി.. അവളുടെ ആദ്യത്തെ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് അവള്‍ക്ക് 10 വയസ്സുള്ളപ്പോഴാണ്.
‘ദി വാര്‍ ഫോര്‍ ദി സ്റ്റോളണ്‍ ബോയ്’ എന്ന പേരില്‍ ഈ പരമ്പരയിലെ ആദ്യ പുസ്തകം ആമസോണും പിന്നീട് ലുലു ഓണ്‍ലൈന്‍ പ്രസ്സും പ്രസിദ്ധീകരിച്ചു.
രണ്ടാമത്തെ പുസ്തകം ‘ദി സ്‌നോഫ്‌ലേക്ക് ഓഫ് ലൈഫ്’ റോം ആസ്ഥാനമായുള്ള തവാസുല്‍ ഇന്റര്‍നാഷണല്‍ പ്രശസ്ത ഇറ്റാലിയന്‍ എഴുത്തുകാരി സെബ്രിന ലെയ് വഴി ലുലു ഓണ്‍ലൈന്‍ പ്രസ്സിലൂടെ പ്രസിദ്ധീകരിച്ചു.
ഓര്‍ഡര്‍ ഓഫ് ദി ഗാലക്സി’യുടെ മൂന്നാമത്തെ പുസ്തകം, ‘ദി ബുക്ക് ഓഫ് ലെജന്‍ഡ്‌സ്’ ഇന്ത്യ ആസ്ഥാനമായുള്ള ലിപി പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിന് അവതാരിക എഴുതിയത് കെ.ജയകുമാര്‍ ഐഎഎസാണ്.
ലൈബയുടെ അവാര്‍ഡ് നേടിയ പുസ്തകങ്ങള്‍ സമ്മാനിച്ചതിനും നന്ദി അറിയിക്കുന്നതോടൊപ്പം ഖത്തറില്‍ നടക്കാനിരിക്കുന്ന
ഒരു പൊതുപരിപാടിയില്‍ പിഎംഎഫ് ഗ്ലോബല്‍ പ്രവാസി ഓര്‍ഗനൈസേഷന്‍ ലൈബയെ ആദരിക്കുമെന്നും എംപി സലീം അറിയിച്ചു.