
Breaking News
ഖത്തര്‍ ശൂറാ കൗണ്‍സിലിന്റെ പ്രധാന ഹാളിന് ഖത്തര്‍ അമീറിന്റെ പേര്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ശൂറാ കൗണ്‍സിലിനുള്ള അമീറിന്റെ പിന്തുണ പരിഗണിച്ചും രാജ്യത്തെ ശൂറാ പാരമ്പര്യങ്ങള്‍ ഏകീകരിക്കുന്നതിന് വലിയ പ്രാധാന്യം നല്‍കിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചും ശൂറ കൗണ്‍സില്‍ അതിന്റെ പ്രധാന ഹാളിന് ‘തമീം ബിന്‍ ഹമദ് ഹാള്‍’ എന്ന് നാമകരണം ചെയ്തു.
അടുത്ത സെഷന്‍ മുതല്‍ ആരംഭിക്കുന്ന കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുതിയ നാമകരണം .