Breaking News

ഹയ്യ പ്ലാറ്റ്ഫോമിലെയും മൊബൈല്‍ ആപ്ലിക്കേഷനിലെയും ഫാമിലി ആന്‍ഡ് ഫ്രണ്ട്സ് സേവനം നവംബര്‍ 1 വരെ മാത്രം

അമാനുല്ല വടക്കാങ്ങര

ദോഹ: ഹയ്യ പ്ലാറ്റ്ഫോമിലെയും മൊബൈല്‍ ആപ്ലിക്കേഷനിലെയും ഫാമിലി ആന്‍ഡ് ഫ്രണ്ട്സ് സേവനം ഉടന്‍ അവസാനിപ്പിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു.

2022 നവംബര്‍ 1 മുതല്‍ ഫിഫ 2022 ടിക്കറ്റ് ഉടമകള്‍ക്ക് ഈ താമസ സൗകര്യം ലഭ്യമാകില്ല.

2022 നവംബര്‍ 1-ന് മുമ്പ് ഓരോ ടിക്കറ്റ് ഉടമയ്ക്കും സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ പ്രോസസ്സിംഗ് സമയമാണ് ഇതിന് കാരണമെന്ന് എസ്സി പ്രസ്താവിച്ചു . നവംബര്‍ 1 വരെ ആരാധകര്‍ക്ക് ഫാമിലി ആന്‍ഡ് ഫ്രണ്ട്സ് സേവനത്തിനായി അപേക്ഷിക്കുന്നത് തുടരാം. ഈ തീയതിക്ക് ശേഷം ആരാധകര്‍ക്ക് ഖത്തര്‍ അക്കോമഡേഷന്‍ ഏജന്‍സി വഴിയോ മൂന്നാം കക്ഷി പ്ലാറ്റ്ഫോമുകള്‍ വഴിയോ താമസ സൗകര്യം ബുക്ക് ചെയ്യേണ്ടിവരും.

 

Related Articles

Back to top button
error: Content is protected !!