Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ജിദ്ദയില്‍ നിന്ന് ദോഹയിലേക്ക് കാല്‍നടയായി പുറപ്പെട്ട അബ്ദുല്ല അല്‍ സുല്‍മി ഖത്തര്‍ ബോര്‍ഡറിലെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഫുട്‌ബോള്‍ ആവേശത്തില്‍ ജിദ്ദയില്‍ നിന്ന് ദോഹയിലേക്ക് കാല്‍നടയായി പുറപ്പെട്ട സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ആരാധകന്‍ അബ്ദുല്ല അല്‍ സുല്‍മി ഖത്തര്‍ സൗദി ബോര്‍ഡറായ അബൂ സംറ ബോര്‍ഡറിലെത്തി.

33 കാരനായ അദ്ദേഹം ഫിഫ ലോകകപ്പിനായി രണ്ട് മാസം മുമ്പ് സ്വന്തം നഗരമായ ജിദ്ദയില്‍ നിന്നാണ് ദോഹയിലേക്കുളള കാല്‍നടയാത്രയാരംഭിച്ചത്. ഏകദേശം 1,600 കിലോമീറ്റര്‍ കാല്‍നടയാത്ര നടത്തിയാണ് അബ്ദുല്ല അല്‍ സുല്‍മി ഖത്തര്‍ സൗദി ബോര്‍ഡറായ അബൂ സംറയിലെത്തിയത്.

നവംബര്‍ 22 ന് അര്‍ജന്റീനയ്ക്കെതിരായ സൗദി അറേബ്യയുടെ ഉദ്ഘാടന മത്സരത്തിന് മുമ്പായി ദോഹയിലെത്തണമെന്ന തന്റെ ലക്ഷ്യം സമയത്തിന് മുന്നേ പൂര്‍ത്തീകരിച്ച സന്തോഷത്തിലാണ് ഈ സൗദി യുവാവ് .

Related Articles

Back to top button