Breaking News
ഫിഫ 2022 ലോകകപ്പ് ഖത്തറിന് ഇരുപത് ദിവസം ആഘോഷമാക്കി ഖത്തര്‍ എയര്‍വേയ്സും ഫിഫയും
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന് ഇരുപത് ദിവസം ആഘോഷമാക്കി ഖത്തര്‍ എയര്‍വേയ്സും ഫിഫയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്താരാഷ്ട്ര ഫുട്‌ബോള്‍ ആരാധകര്‍ ഇന്നു മുതല്‍ ഖത്തറിലേക്ക് എത്തി തുടങ്ങുന്നതിന്റെ മുന്നോടിയായി ഇന്നലെയാണ് ഖത്തര്‍ എയര്‍വേയ്സും ഫിഫയും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്റിനോ, ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി.ഇ.ഓ അക്ബര്‍ അല്‍ ബാക്കര്‍ എന്നിവര്‍ പങ്കെടുത്തു.
ലോകോത്തര ഫുട്‌ബോള്‍ മാമാങ്കത്തിന് ആതിഥ്യമരുളാന്‍ ലോകോത്തര വിമാനത്താവളവും വിമാനവും ഒരുങ്ങിയതായി ആഘോഷം അടയാളപ്പെടുത്തി.