Archived Articles

ഒ.ഐ.സി.സി ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ആസന്നമായ ഫിഫ 2022 ഖത്തര്‍ ലോക കപ്പിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഫുട്‌ബോള്‍ മത്സരങ്ങളുള്‍പ്പെടെ ഇന്‍കാസ് ഖത്തര്‍ നടത്തുന്ന വിവിധ കലാ കായിക മത്സരങ്ങളുടെ ഭാഗമായി ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.

അന്‍പതില്‍ പരം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മികച്ച ടീമുകളുടെ വാശിയേറിയ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

വ്യാഴം വെള്ളി ദിവസങ്ങളായി സി, ഡി കാറ്റഗറികളിലായി വെസ്റ്റ് വിര്‍ജീനിയ അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു.
സമാപന മത്സരങ്ങളുടെ ഉല്‍ഘാടനം ഇന്‍കാസ് , ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് നിയാസ് ചെരിപ്പേത്ത് നിര്‍വ്വഹിച്ചു.
ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമാപന യോഗത്തില്‍ വിജയികള്‍ക്കും,ചാമ്പ്യന്‍ മാര്‍ക്കുള്ള ട്രോഫികളും , ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു.
എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഷഹീന്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു.
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജൂട്ടാസ്സ് പോള്‍ , സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍,വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത്, കരീം നടക്കല്‍ , സിറാജ് പാലൂര്‍,മനോജ്കൂടല്‍, ഷംസുദ്ദീന്‍ ഇസ്മയില്‍,ജോയ് പോള്‍, സാഖീര്‍,റഷീദ് വാഴക്കാല,മുഹമ്മദ് സഹീര്‍,ആന്‍സന്‍ ജേക്കബ്ബ്, ഷനീര്‍ ഷംസു, മുജീബ്ബ് മച്ചാന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസുകള്‍ സെന്‍ട്രല്‍ കമ്മിറ്റി കള്‍ച്ചറല്‍ കണ്‍വീനര്‍ ജീസ് ജോസഫ് ,ഷാഹിദ് എന്നിവര്‍ വിതരണം ചെയ്തു.
ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജസ്റ്റീന്‍ ജോണ്‍ സ്വാഗതവും ടൂര്‍ണ്ണമെന്റ് കോര്‍ഡിനേറ്റര്‍ ഷെബി അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!