
കാലിക്കറ്റ് എയര്‍പോര്‍ട്ട്; ബസ് സര്‍വ്വീസ് പുനരാംഭിക്കണം. ഗപാഖ്
അമാനുല്ല വടക്കാങ്ങര
ദോഹ. കാലിക്കറ്റ് എയര്‍പോര്‍ട്ട്; ബസ് സര്‍വ്വീസ് പുനരാംഭിക്കണമെന്ന് ഗപാഖ് ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോട് ജംഗ്ഷനിലേക്കും തിരിച്ചും ഉണ്ടായിരുന്ന ഷട്ടില്‍ ബസ് സര്‍വ്വീസ് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നതായിരുന്നു. കൃത്യമായ ഇടവേളകളില്‍ നടത്തിയിരുന്ന പ്രസ്തുത സര്‍വ്വീസുകള്‍ കോവിഡ് കാലത്ത് താല്‍കാലികമായി നിര്‍ത്തിയത് വ്യോമയാന രംഗം പൂര്‍വസ്ഥിതിയില്‍ എത്തിയില്ലെങ്കിലും നിര്‍ത്തിവെച്ച ബസ് സര്‍വീസ് പുനസ്ഥാപിക്കാത്തത് മൂലം യാത്രക്കാര്‍ പ്രയാസങ്ങള്‍ നേരിടുകയാണ്.
ദേശീയ പാതയിലൂടെ വരുന്ന യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും വിധം കോഴിക്കോട് സര്‍വ്വകലാശാല ബസ് സ്റ്റാന്‍ഡ് വരെ പുതിയ ഷട്ടില്‍ സര്‍വ്വീസ് ആരംഭിക്കുകയും വേണം.
കോവിഡിന് മുമ്പ് കാസര്‍ഗോഡ് നിന്ന് എയര്‍പോര്‍ട്ട് വരെ ഉണ്ടായിരുന്ന കെ.എസ്. ആര്‍.ടി.സി സര്‍വ്വീസും പുനരാരംഭിച്ചിട്ടില്ല. ഇതുമൂലവും യാത്രക്കാര്‍ക്ക് വിവിധ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ്.
മേല്‍ വിഷയങ്ങളില്‍ ഉചിതവും സത്വരവുമായ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വ്യാമയാന മന്ത്രി, കേരള സര്‍ക്കാര്‍, എയര്‍പോര്‍ട്ട് ഡയരക്ടര്‍, മലപ്പുറം ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ക്ക് ഗള്‍ഫ് കാലിക്കറ്റ് എയര്‍ നല്‍കി.
യോഗത്തില്‍ പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, ജന.സെക്രട്ടറി ഫരീദ് തിക്കോടി, അര്‍ളയില്‍ അഹമ്മദ് കുട്ടി, അന്‍വര്‍ ബാബു വടകര, ശാഫി മൂഴിക്കല്‍, സുബൈര്‍ ചെറുമോത്ത്, അമീന്‍ കൊടിയത്തൂര്‍, മുസ്തഫ എലത്തൂര്‍, മശ്ഹൂദ് തിരുത്തിയാട്, എ.ആര്‍. ഗഫൂര്‍, കോയ കോടങ്ങാട് എന്നിവര്‍ സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു.