Archived Articles
സുരക്ഷയില്‍ സുപ്രധാന നാഴികക്കല്ല് കൈവരിച്ച് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം
അമാനുല്ല വടക്കാങ്ങര
ദോഹ. സുരക്ഷയില്‍ സുപ്രധാന നാഴികക്കല്ല് കൈവരിച്ച് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം . ഫിഫ 2022 ലോകകപ്പിനായി പണികഴിപ്പിച്ച എട്ട് സ്റ്റേഡിയങ്ങളില്‍ ഒന്നായ അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയം യാതൊരു അപകടങ്ങളോ പരിക്കുകളോ ഇല്ലാതെ 23 ദശലക്ഷം മണിക്കൂറുകള്‍ പൂര്‍ത്തിയാക്കിയാണ് സുരക്ഷയില്‍ സുപ്രധാന നാഴികക്കല്ല് കൈവരിച്ചതെന്ന് സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പ്രസ്താവനയില്‍ വ്യക്തമാക്കി.