
നാളെ മുതല്‍ സീലൈന്‍ ബീച്ച് ഏരിയയില്‍ മോട്ടോര്‍ സൈക്കിളുകള്‍, കാരവാനുകള്‍, പോര്‍ട്ടകാബിനുകള്‍, സെമി ട്രെയിലറുകള്‍ എന്നിവക്ക് നിയന്ത്രണം
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 5 മുതല്‍ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 അവസാനിക്കുന്നത് വരെ സീലൈന്‍ ബീച്ച് ഏരിയയില്‍ മോട്ടോര്‍ സൈക്കിളുകള്‍, കാരവാനുകള്‍, പോര്‍ട്ടകാബിനുകള്‍, സെമി ട്രെയിലറുകള്‍ എന്നിവ അനുവദിക്കില്ല.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നോട്ടീസിലൂടെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് (എംഒഇസിസി) ഇക്കാര്യം അറിയിച്ചത്.