
പത്തു മണിക്കൂറില്‍ രണ്ട് ലക്ഷത്തി ഇരുപതിനായിരം യാത്രക്കാരുമായി ദോഹ മെട്രോ റെക്കോര്‍ഡ്
അമാനുല്ല വടക്കാങ്ങര
ദോഹ. പത്തു മണിക്കൂറില്‍ രണ്ട് ലക്ഷത്തി ഇരുപതിനായിരം യാത്രക്കാരുമായി ദോഹ മെട്രോ റെക്കോര്‍ഡ് . നവംബര്‍ 4 വെള്ളിയാഴ്ച ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ദോഹ മെട്രോ റെക്കോര്‍ഡ് സ്ഥാപിച്ചത്.
ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി വെള്ളിയാഴ്ച 10 മണിക്കൂറിനുള്ളില്‍ 220,000 യാത്രക്കാര്‍ ദോഹ മെട്രോയില്‍ യാത്ര ചെയ്തതായി ഖത്തര്‍ റെയില്‍ ട്വീറ്റ് ചെയ്തു. ദോഹ മെട്രോയുടെ രിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സുരക്ഷയും പ്രകടന നിലവാരവും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് റെക്കോര്‍ഡ് സ്ഥാപിച്ചത്.
ദര്‍ബ് ലുസൈല്‍ ഫെസ്റ്റിവലിന്റെ ഭാഗമായ ഡ്രോണ്‍ ഷോകളും സംഗീത കച്ചേരിയും മൂന്ന് ദിവസത്തെ കുടുംബ സൗഹൃദ പരിപാടികളും ദോഹ മെട്രോക്ക് പുതിയ അുഭവങ്ങളാണ് സമ്മാനിച്ചത്.
‘ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലില്‍ മാത്രം ഏകദേശം 50,000 പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. അവരില്‍ ഭൂരിഭാഗവും ദോഹ മെട്രോ വഴിയാണ് ലുസൈല്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് യാത്ര ചെയ്തത്.