Breaking News

ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ ലോകകപ്പിനായി നിരവധി ഇന്ത്യക്കാര്‍ ഖത്തറിലേക്ക് വരാനൊരുങ്ങുമ്പോള്‍ ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മപ്പെടുത്തി ഇന്ത്യന്‍ എംബസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്് . എംബസി നേരത്തെ തന്നെ സര്‍ക്കുലേറ്റ് ചെയ്ത പോസ്റ്റാണെങ്കിലും സാന്ദര്‍ഭികമായ മുന്നറിയിപ്പെന്ന നിലയില്‍ ഏറെ പ്രധാനമാണിത്.

നാര്‍കോടിക് കണ്ടന്റുകളുള്ളതും മാനസികരോഗ ചികില്‍സക്കുപയോഗിക്കുന്നവയുമായ പല മരുന്നുകളും ഖത്തറിലേക്ക് കൊണ്ടുവരാന്‍ പാടില്ല. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും കൊണ്ടുവരുന്നത് വിലക്കിയ മരുന്നുകളുടെ പൂര്‍ണ ലിസ്റ്റ് ഇന്ത്യന്‍ എംബസി സൈറ്റില്‍ ലഭ്യമാണ്. നിയമവരുദ്ധമായ ഇത്തരം മരുന്നുകള്‍ കൊണ്ടുവന്നാല്‍ ഖത്തറില്‍ ജയിലിലടക്കപ്പെടാം. അതിനാല്‍ മരുന്ന് കൊണ്ട് വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു കാരണവശാലും മരുന്നുകള്‍ കൊണ്ടുവരരുത്.
സ്വന്തം ആവശ്യത്തിനുള്ള മരുന്നുകള്‍ ഡോക്ടറുടെ കൃത്യമായ കുറിപ്പുകളോടെ മാത്രം കൊണ്ടു വരിക.


യാത്രക്കാര്‍ക്ക് മുന്നറിയിപ്പായി എംബസിയുടെ പോസ്റ്റ് പൂര്‍ണമായും പാലിക്കുക.

ലോകകപ്പിനായി ഖത്തറിലെത്തുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക്് സേവനം ചെയ്യാന്‍ ഇന്ത്യന്‍ എംബസി ഹെല്‍പ് ഡെസ്‌ക് സജ്ജമാണ്.

സഹായം ആവശ്യമുള്ളവര്‍ക്ക് 39931874, 39936759, 39934308, 55647502, 55667569 എന്നീ എംബസി ഹെല്‍പ് ലൈന്‍ നമ്പറുകളിലോ indianembassyqatar എന്ന ഫെയിസ്ബുക്ക് പേജിലോ indembdoha എന്ന ട്വിറ്റര്‍ എക്കൗണ്ടിലോ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!