ദോഹ മെട്രോ ഗോള്‍ഡ്, ഫാമിലി ക്ളാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ:ദോഹ മെട്രോ ഗോള്‍ഡ്, ഫാമിലി ക്ളാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു . നവംബര്‍ 11 മുതല്‍ ഡിസംബര്‍ 22 വരെയാണ് നിര്‍ത്തിവെക്കുന്നത്. ഫിഫ ലോകകപ്പ് ഖത്തറിനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് സേവനം ചെയ്യുന്നതിന് ട്രെയിന്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ നടപടി.
നവംബര്‍ 11 മുതല്‍ മെട്രോയിലെ എല്ലാ മെട്രോ ട്രെയിനുകളും സ്റ്റാന്‍ഡേര്‍ഡ് ക്ലാസിലേക്ക് മാറ്റുമെന്ന് ദോഹ മെട്രോ അറിയിച്ചു.
ലോകകപ്പിനെത്തുന്ന ഹയ്യാ കാര്‍ഡുള്ള ആരാധകര്‍ക്ക് സൗജന്യ യാത്രയൊരുക്കുന്ന മെട്രോ വെള്ളിയാഴ്ചയൊഴികെ എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെ തുടര്‍ച്ചയായി 21 മണിക്കൂര്‍ സര്‍വീസ് നടത്തും. വെള്ളിയാഴ്ചകളില്‍ രാവിലെ 9മണിക്കാണ് സര്‍വീസ് ആരംഭിക്കുക.
37 മെട്രോ സ്റ്റേഷനുകളും 7 ട്രാം സ്റ്റേഷനുകളും ലോകകപ്പ് ആരാധകരെ സ്വീകരിക്കാന്‍ പൂര്‍ണസജ്ജമാണെന്ന് ഖത്തര്‍ റെയില്‍ ആവര്‍ത്തിച്ചു.