Archived Articles
ഇന്ത്യന്‍ ഉപരാഷ്ട്രപതി ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനേയും ഡോ. സുധേഷ് ധന്‍ഖറിനേയും ഖത്തര്‍ സഹമന്ത്രി ശൈഖ് ഫഹദ് ബിന്‍ ഫൈസല്‍ അല്‍താനി എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.
ഇന്നലെ നടന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഉപരാഷ്ടപതിക്ക് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് ഡി.പി.എസ്. മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്.