Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

സഫാരി ഗ്രൂപ്പ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് വക്രയിലെ ബര്‍വ വില്ലേജില്‍, ഉദ്ഘാടനം നാളെ

അമാനുല്ല വടക്കാങ്ങര

ദോഹ. സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് വക്രയിലെ ബര്‍വ വില്ലേജില്‍ നാളെ 2022 നവംബര്‍ 27ന് ഉച്ചക്ക് 12 മണിക്ക് തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു.

40300 ഓളം സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന സഫാരിയുടെ പുതിയ ഷോ റൂമില്‍ ഭക്ഷ്യ ധാന്യങ്ങളും പഴ പച്ചക്കറികള്‍, മത്സ്യമാംസങ്ങള്‍ തുടങ്ങി എല്ലാ വിധ ഭക്ഷ്യ വസ്തുക്കളും കൂടാതെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആരോഗ്യ സൗന്ദര്യ വസ്തുക്കള്‍, ഇലക്ട്രോണിക്സ്, ഐ ടി തുടങ്ങിയവയെല്ലാം ലഭ്യമാക്കിയിട്ടുണ്ട്.

്‌റിടെയില്‍ രംഗത്തെ വളരെ കാലത്തെ അനുഭവങ്ങള്‍ പ്രതിഫലിക്കുന്ന രീതിയില്‍ തന്നെ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി നിരവധി ഗുണമേന്മ നിറഞ്ഞ ഉത്പന്നങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിക്കൊണ്ട് ആവേശകരവും, ആകര്‍ഷകവുമായ ഓഫറുകളും, പ്രമോഷനുകളുമാണ് ഉദ്ഘാടന വേളയില്‍ ഉപഭോക്താക്കള്‍ക്കായി സഫാരി അവതരിപ്പിക്കുന്നത്.
കൂടാതെ മൊബൈല്‍ ഷോപ്പുകള്‍, പെര്‍ഫ്യൂം ഷോറൂം, ട്രാവല്‍സ്, ഒപ്റ്റിക്കല്‍സ് തുടങ്ങിയവയുടെ കൗണ്ടറുകളും വരും ദിവസങ്ങളില്‍ സഫാരിയുടെ ബര്‍വ വില്ലേജ് ബ്രാഞ്ചില്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നതാണ്.

ദോഹയുടെ ഹൃദയ ഭാഗമായ വക്ര മെട്രോ സ്‌റ്റേഷന് വളരെ അടുത്തായാണ് സഫാരി ബര്‍വ വില്ലേജ് നിലകൊള്ളുന്നത്. ദോഹയുടെ എല്ലാ ഭാഗത്ത് നിന്നും അനായാസം സഫാരിയുടെ പുതിയ ഔട്‌ലെറ്റില്‍ എത്തിച്ചേരാന്‍ സാധിക്കും.

പുതിയ ഔട്‌ലെറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 5 നിസ്സാന്‍ പട്രോള്‍ 2022 മോഡല്‍ എസ്.യു.വി കളാണ് സഫാരി സമ്മാനമായി നല്‍കുന്നത്. 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫില്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്.

Related Articles

Back to top button