Archived Articles
ഖത്തരീ വേഷം ധരിച്ച് കൊറിയന്‍ ഫുട്‌ബോള്‍ ആരാധകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തരീ വേഷം ധരിച്ച് കൊറിയന്‍ ഫുട്‌ബോള്‍ ആരാധകര്‍. ഖത്തറില്‍ ആയിരിക്കുമ്പോള്‍, ഖത്തറികള്‍ ചെയ്യുന്നതുപോലെ വസ്ത്രം ധരിക്കുക – അല്ലെങ്കില്‍ നിങ്ങള്‍ക്ക് കഴിയുന്നത്ര മികച്ചത് ചെയ്യാന്‍ ശ്രമിക്കുക. തൗബും ഗത്രയും ധരിച്ച് സൂഖ് വാഖിഫിലെത്തിയ കൊറിയന്‍ ലോകകപ്പ് ആരാധകരുടെ പ്രതികരണമിങ്ങനെയായിരുന്നു. മനോഹരമായ നാട്, വശ്യമായ വസ്ത്രം.