ഗ്രൂപ്പ് ബിയില്‍ നിന്നും അമേരിക്കയും ഇംഗ്‌ളണ്ടും പ്രീ ക്വാര്‍ട്ടറിലേക്ക്
റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന വാശിയേറിയ അവസാന വട്ട മല്‍സരങ്ങളില്‍ അമേരിക്കയും ഇംഗ്‌ളണ്ടും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.
കാല്‍പന്തുകളിയാരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഇറാനെ തോല്‍പ്പിച്ചാണ് അമേരിക്ക പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഏറെ ആവേശം നിറഞ്ഞ മല്‍സരത്തിന്റെ മുപ്പത്തിയെട്ടാം മിനിറ്റിലാണ് ക്രിസ്റ്റ്യന്‍ ഉല്‍സിച്ച് ഇറാന്റെ വല കുലുക്കിയത്.
മറ്റൊരു മല്‍സരത്തില്‍ വെയില്‍സിനെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇംഗ്‌ളണ്ട് രണ്ടാം റൗണ്ട് ഉറപ്പിച്ചത്.
അമ്പതാമത്തെ മിനിറ്റിലും അറുപത്തിയെട്ടാമത്തെ മിനിറ്റിലും മാര്‍ക്കോസ് റാഷ്‌ഫോര്‍ഡും അമ്പത്തിരണ്ടാീമത്തെ മിനിറ്റില്‍ ഫില്‍ ഫോഡനുമാണ് ഇംഗ്‌ളണ്ടിന് വേണ്ടി ഗോളുകള്‍ നേടിയത്.
ഇതോടെ പ്രീ കോര്‍ട്ടറിലെ ആദ്യ രണ്ട് മല്‍സരങ്ങളുടെ ചിത്രം വ്യക്തമായി. ഡിസംബര്‍ 3 ന് വൈകുന്നേരം 6 മണിക്ക്
ഖലീഫ സ്‌റ്റേഡിയത്തില്‍ നെതര്‍ലാന്‍ഡ്‌സ് അമേരിക്കയെയും ഡിസംബര്‍ 4 ന് രാത്രി 10 മണിക്ക് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇംഗ്‌ളണ്ട് സെനഗലിനേയും നേരിടും.