Breaking News
ലോകകപ്പ് ടിക്കറ്റില്ലാതെ ഫുട്‌ബോള്‍ ആരാധകര്‍ക്കും നാളെ മുതല്‍ ഖത്തറിലേക്ക് പ്രവേശനം
അമാനുല്ല വടക്കാങ്ങര
ദോഹ: മത്സര ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് നാളെ മുതല്‍ ( ഡിസംബര്‍ 2 മുതല്‍ ) ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും.
ഹയ്യ കാര്‍ഡ്, ബുക്ക് ചെയ്ത ഹോട്ടല്‍ റിസര്‍വേഷന്‍, 500 റിയാല്‍ ഫീസ് എന്നിവയാണ് ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാന്‍ വേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹയ്യ പ്ലാറ്റ്ഫോമില്‍ ആരാധകര്‍ക്ക് അവരുടെ ഹയ്യ കാര്‍ഡിനായി അപേക്ഷിക്കാം. qatar2022.qa/book എന്നതില്‍ നിരവധി ഹോസ്പിറ്റാലിറ്റി ഓപ്ഷനുകള്‍ ലഭ്യമാണ്. 12 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് 500 റിയാല്‍ പ്രവേശന ഫീസും നല്‍കണം. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് നിരക്ക് ഈടാക്കില്ല.