Archived Articles

ഫിലിപ്പീന്‍സിന് 50,000 ഡോസ് സിനോവാക് കോവിഡ്-19 വാക്സിന്‍ വാങ്ങാന്‍ ഖത്തര്‍ സഹായം

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിലിപ്പീന്‍സിന് 50,000 ഡോസ് സിനോവാക് കോവിഡ്-19 വാക്സിന്‍ വാങ്ങാന്‍ ഖത്തര്‍ സഹായം . ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് ആണ് കോവിഡ്-19 വാക്സിന്‍ വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കിയത്.

സാഹോദര്യവും സൗഹൃദപരവുമായ രാജ്യങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന ഈ സഹായം ലോകമെമ്പാടും പൊതുവായ ഭീഷണി ഉയര്‍ത്തുന്ന കോവിഡ് 19 മഹാമാരിയെ ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് .

ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന പൊതു ഭീഷണിയായി മാറിയ കോവിഡ് മഹമാരിയുടെ വ്യാപനത്തെ ചെറുക്കാനുള്ള ഖത്തറിന്റെ ഫലപ്രദമായ പങ്കിന്റെയും ശ്രമങ്ങളുടെയും ഭാഗമാണ് ഈ പിന്തുണയെന്ന് ക്യുഎഫ്എഫ്ഡി ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍ കുവാരി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!