Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഇന്‍കാസ് ഖത്തര്‍ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി അസിം വെളിമണ്ണയെ ആദരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്‍കാസ് ഖത്തര്‍ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി അസിം വെളിമണ്ണയെ ആദരിച്ചു. ഇന്‍കാസ് കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റ് ഷിഹാസ് ബാബു അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു . സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷംസുദീന്‍ ഇസ്മായില്‍ ആശംസകള്‍ നേര്‍ന്നു .

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വിന്നര്‍ അസിം വെളിമണ്ണ തന്റെ ആഗ്രഹങ്ങളെക്കുറിച്ചും അസിം വെളിമണ്ണ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിവരിച്ചു .

കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ പ്രദീപ് കൊയിലാണ്ടി , ബഷീര്‍ നന്മണ്ട എന്നിവര്‍ ചേര്‍ന്ന് നല്‍കി .
സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മുസ്തഫ സ്വാഗതവും കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പ്രമോദ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.

സക്കീര്‍ ഹാല, ഇസ്മയില്‍ എന്‍.കെ, മജീദ് കെ, ഖാലിദ് .സി.പി എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button