ലോകത്തിലെ ഏറ്റവും ഭാരംകൂടിയ സൈക്കിള്‍ ദോഹയില്‍ ഡോ . ബോബി ചെമ്മണ്ണൂര്‍ പുറത്തിറക്കി
സുബൈര്‍ പന്തീരങ്കാവ്
ദോഹ : ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ നിറവില്‍ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ സൈക്കിള്‍ ദോഹയില്‍ അനാവരണം ചെയ്തു. അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡിന്റെ ഭാഗമായി സല്‍വറോഡിലെ മിഡ്മാക് റൗണ്ട് എബൌട്ടിനു സമീപമുള്ള ഒയാസീസ് എഞ്ചിനീറിങ്ങ് ഓഫീസില്‍ ഇന്ന് വൈകുന്നേരം നടന്ന പരിപാടിയില്‍ ഡോ ബോബി ചെമ്മണ്ണൂരാണ് ലോകറെക്കോര്‍ഡിന്റെ ഭാഗമാകുന്ന സൈക്കിള്‍ റൈഡ് ചെയ്തുകൊണ്ട് അനാവരണം ചെയ്തത്.
ഇരുമ്പ്, പ്ലാസ്റ്റിക്, റബ്ബര്‍ എന്നിവകൊണ്ട് നിര്‍മ്മിച്ച 1501 കിലോ ഭാരമുള്ള ലോകത്തിലെ ഏറ്റവും ഭാരമുള്ള സൈക്കിള്‍ ലോകകപ്പിന്റെ വേളയില്‍ അനാവരണം ചെയുന്നതും ശ്രദ്ധേയമാണ്.
ജീവിത ശൈലി രോഗങ്ങളെ ചവിട്ടി തോല്‍പ്പിക്കുന്ന സൈക്കിളിങ്ങിലൂടെയുള്ള ആരോഗ്യപരിപാലനത്തിന്റെ സന്ദേശംനല്‍കുകയാണ് ലോകത്തിലെ ഏറ്റവും ഭാരമുള്ള സൈക്കിളിലൂടെ.
ചടങ്ങില്‍ ഭാരമുള്ള സൈക്കിള്‍ അറേബ്യന്‍ വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് പ്രതിനിധികള്‍ ചടങ്ങില്‍ കൈമാറി.