Breaking News

ഖത്തര്‍ ലോകകപ്പ് ഫൈനല്‍ പോളിഷ് റഫറി സിസ്മോന്‍ മാര്‍സിനിയാക് നിയന്ത്രിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഡിസംബര്‍ 18 ഞായറാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഖത്തര്‍ 2022 ലോകകപ്പിന്റെ ഫൈനലില്‍ പോളിഷ് റഫറി സിസ്മോന്‍ മാര്‍സിനിയാക് കളി നിയന്ത്രിക്കും.

മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള തീപാറുന്ന പോരാട്ടം കാല്‍പന്തുകളിയാരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മല്‍സരമാണ്

രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിനെതിരെ 2-1ന് അര്‍ജന്റീന ജയിച്ച മത്സരത്തിലും ഗ്രൂപ്പ് ഘട്ടത്തില്‍ അതേ ഫലത്തില്‍ ഡെന്മാര്‍ക്കിനെതിരെ ഫ്രാന്‍സ് ജയിച്ച മത്സരത്തിലും റഫറിയായിരുന്നു മാര്‍സിനിയാക്.

2012 കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന്റെ തുടക്കം മുതല്‍ ചാമ്പ്യന്‍സ് ലീഗിലെ മത്സരങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു.

2020 ലെ യൂറോപ്യന്‍ ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രാന്‍സ് സ്വീഡനെ 1-0 ന് തോല്‍പ്പിച്ച മത്സരത്തില്‍ മാര്‍സിനിയാക് മുമ്പ് നേതൃത്വം നല്‍കി.

2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ഫൈനല്‍ മത്സരത്തില്‍ പാവല്‍ സോക്കോള്‍നിക്കിയും ടോമാസ് ലിസ്റ്റ്കിവിച്ച്‌സും അദ്ദേഹത്തെ സഹായിക്കും. 2018 ലോകകപ്പിലും 2016 യൂറോപ്യന്‍ കപ്പിലും മൂവരും മത്സരങ്ങള്‍ നിയന്ത്രിച്ചു.

Related Articles

Back to top button
error: Content is protected !!