Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

എപി ഉണ്ണികൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ദോഹ : മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ എപി ഉണ്ണികൃഷ്ണന്റെ വേര്‍പാടില്‍ കെഎംസിസി ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു.
ചെറിയ പ്രായത്തില്‍ ലീഗ് രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുകയും പാര്‍ട്ടിയുടെ ദളിത് മുഖമായി വളര്‍ന്നു വരികയും ചെയ്ത നേതാവായിരുന്നു അദ്ദേഹം.
അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉന്നമനത്തിന് വേണ്ടി മരണം വരെ കര്‍മ്മനിരതനായിരുന്ന എപി ഉണ്ണികൃഷ്ണന്‍ പാണക്കാട് കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ്.

ജില്ലാ പ്രസിഡന്റ് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, മെഹബൂബ് നാലകത്ത്, ഇസ്മായില്‍ ഹുദവി, അബ്ദുല്‍ മജീദ് പുറത്തൂര്‍, ശരീഫ് വളാഞ്ചേരി പങ്കെടുത്തു.

Related Articles

Back to top button