Breaking News

അല്‍ റുവൈസ് തുറമുഖം വഴി കടല്‍കാക്കകളെ കടത്താനുള്ള ശ്രമം മന്ത്രാലയം പരാജയപ്പെടുത്തി

അമാനുല്ല വടക്കാങ്ങര

ദോഹ: അല്‍ റുവൈസ് തുറമുഖം വഴി വന്‍തോതില്‍ അല്‍ സലാല്‍ ഇനം കടല്‍ക്കാക്കകളെ കടത്താനുള്ള ശ്രമം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സമുദ്ര സംരക്ഷണ വകുപ്പിന്റെ നോര്‍ത്ത് യൂണിറ്റ് പരാജയപ്പെടുത്തി.

നിയമലംഘനം നടത്തിയവര്‍ക്കെതിരെ കേസ് ചുമത്തുകയും തുടര്‍നടപടികള്‍ക്കായി അവരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു.

പരിസ്ഥിതി പ്രവര്‍ത്തന വകുപ്പിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കടല്‍പ്പക്ഷികളെ ഉടന്‍ വിട്ടയച്ചതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വന്യമൃഗങ്ങളെ വേട്ടയാടുകയോ വില്‍ക്കുകയോ കടത്തുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button
error: Content is protected !!